Saturday, October 29, 2005

ലുലു റമദാൻ സെയിൽ‌ബ്രേഷൻ

സൂപ്പർ-ഹൈപ്പർമാർക്കറ്റുകൾ, മാളുകൾ, എയർപോർട് ഡ്യൂട്ടി ഫ്രീ തുടങ്ങി എല്ലാവരും ഭാഗ്യശാലികളെ നറുക്കിട്ടു വീഴ്ത്തുന്നത് സാധാരണയായി കാറുകളോ പണമോ കാണിച്ചാണ്.

പക്ഷേ ഇത്തവണ ലുലു ഒക്ടോ: 5 മുതൽ ഡിസ: 5 വരെ ഓരോ നൂറു ദിർഹംസിന്റെ പർച്ചേസിനോടുമൊപ്പം കൊടുക്കുന്ന കൂപ്പണുകൾ വീഴ്ത്താൻ പോകുന്നത് 10 ഭാഗ്യശാലികളെയാണ്.
അവരുടെ ഒരുവർഷത്തെ;

വീട്ടുവാടക (Aed.30,000 - 60,000)
കുട്ടികളുടെ സ്കൂൾ ഫീസ് (Aed.12,000 - 24,000)
വൈദ്യുതി-വെള്ളം ബില്ല് (Aed.7,200)
ടെലിഫോൺ ബില്ല് (Aed.3,600)
പെട്രോൾ ബില്ല് (Aed.6,000)
ഷോപ്പിങ്ങ് ബില്ല് (Aed.24,000 worth Lulu shopping vouchers)

എന്നിവയെല്ലാം ലുലു കൊടുക്കും.
"ശമ്പളം മുഴുവൻ സമ്പാദിക്കൂ”

“സൌജന്യമായി ജീവിക്കൂ”
എന്നൊക്കെയാണു തലവാചകങ്ങൾ.
ഇതിൽ ‘ഒന്നെങ്കിലും‘ കിട്ടണേ എന്ന് എല്ലാരും ആഗ്രഹിക്കും.

കിട്ടിയാൽ വലിയ നഷ്ടമാണെന്നു കരുതുന്നവരും ഇല്ലാതില്ല;
അവസാനത്തെ ഐറ്റം കമ്പനിയെ വഹിച്ചും മറ്റുള്ളവ കമ്പനി അറിഞ്ഞു കൊടുത്തും ജീവിതം തള്ളിനീക്കുന്ന പാവങ്ങളാണവർ!

-----------------------
അടിക്കുറിപ്പ്: ഇത് ലുലുവിന്റെ ഒരു പരസ്യമല്ല.

Thursday, October 13, 2005

ഇത് ഖോര്‍ഫക്കാന്‍


ഇത് ഖോര്‍ഫക്കാന്‍.
‘ഗഫൂർ കാ ദോസ്തുമാർ‘ ഒരുകാലത്ത് നീന്തിക്കയറിയിരുന്ന, സ്വപ്നങ്ങളുടെ മനോഹര തീരം.

വായന